Search in this blog

Thursday, May 9, 2024

ഒരു വേനൽകാല ഓർമ


വേനൽ അവധികളിൽ അമ്മയുടെ കൂടെ അമ്മ ജോലിചെയ്തിരുന്ന ഹോസ്പിറ്റൽ പോകുമായിരുന്നു. വീട്ടിൽ നോക്കാൻ ആരും ഇല്ലാത്തതിനാൽ അവധി ദിവസങ്ങളിൽ ഈ പോക്ക് ഒരു ശീലമായിരുന്നു എനിക്ക് . വീട്ടിൽ ഒറ്റക്ക് ഇരിന്നു ബോർ അടികതിരിക്കാൻ ഇതു സഹായിച്ചു. ഒരു 5km ദൂരം കാണും അമ്മയുടെ ഓഫീസി ലേക്ക്. 
 


എന്നും രാവിലെ അമ്മേടെ കൈപിടിച്ച് നടന്നു പോകുമ്പോ റോഡിൽ കാണുന്ന പരിചയക്കാരോട് അമ്മ ഒരു ചിരിയിൽ ഒതുക്കുന്ന വിശേഷം പറച്ചിൽ കാണാൻ നല്ല രസമാണ്. സായാഹ്നങ്ങളിൽ ചിലപ്പോ അത് ഒന്നോ രണ്ടോ വാക്കിൽ ഉള്ള കുശലം പറച്ചിലാകും.  


ഓഫീസിന്റെ മുറ്റത്തുള്ള റബ്ബർ മരത്തിൽ നിന്നും വീഴുന്ന കായ്ക്കൾ പറക്കുന്നത് എനിക്ക് ഒരു നേരം പോക്കായിരുന്നു.  അതുപോലെ തന്നെ അമ്മടെ കൂടെ ജോലിചെയ്തിരുന്ന ആന്റി കൊണ്ടുവരുന്ന തേങ്ങ ചമ്മന്തി കൂട്ടി ഉള്ള ചോറുണ്ണൽ ഇന്നും ഞാൻ നല്ലത് പോലെ ഓർക്കുന്നു . അതിലും വിശേഷം ഇപ്പോഴും അതിന്റെ  രുചി  ഞാൻ ഓർക്കുന്നു എന്നതാണ്. 


അമ്മയിൽ നിന്നാണ് ഞാൻ വാക്കിങ് ഒരു ഡെയ്ലി routine ആക്കാൻ പഠിച്ചത്, ഇഷ്ടപ്പെട്ടതും. അമ്മയുടെ അരോഗ്യ രഹസ്യം എന്നും ഉള്ള ആ ഒരു 10km വാക്കിംഗ് ആണ് എന്ന് എനിക്ക് തോന്നുന്നു.  


തിരിച്ചു വീട്ടൽ വന്നാൽ ഉള്ള അമ്മേടെ തിരക്ക് പിടിച്ചുളള മുറ്റം അടിയും, വീട് തൂത്തുവാരലും, ടെറസിൽ നിന്നും തുണി എടുക്കലും എല്ലാം കണ്ടാൽ അന്നത്തെ സൂപ്പർ ഫാസ്റ്റ് എക്സ്പ്രീസ് തോറ്റുപോകും. അച്ഛൻ വരുമ്പോഴേക്കും ചായയും റെഡിയാക്കി നിൽക്കുന്ന അമ്മേ കണ്ടാൽ അമ്മ ജോലിക്ക് പോകുന്ന ആളാണെന്ന് ആരും പറയത്തില്ല . ഇതു ആദ്യം പറഞ്ഞതും എന്നും പറഞ്ഞു  അച്ഛനെ കളിയാക്കുന്നതും തിരുവോണത്തിലെ ഗിരിജാന്റി ആയിരുന്നു.ആന്റി പറഞ്ഞത് സത്യം ആയിരുന്നു. അച്ഛൻ ഓഫീസിൽ പോയിട്ടാണ് അമ്മ പോകാറ്. അതുപോലെ അച്ഛൻ വരുന്നതിനു മുന്നേ അമ്മ എത്തുമായിരുന്നു. 


നമ്മളിൽ ഉള്ള മിക്ക ശീലങ്ങളും നമ്മൾ നമ്മുടെ അച്ഛൻ അമ്മ മാരിൽ നിന്നും പഠിക്കുന്നതാണ്. അത് ഒരുപക്ഷേ പിൻകാലത്ത് നമ്മൾ അറിയാതെ നമ്മുടെ ഡെയ്ലി റൂട്ടിൻ ആയി മാറുകയും ചെയും. 


ഇന്നും ഇപ്പോ വേനലവധികളിൽ എന്റെ കുട്ടികളെ അമ്മേടെ അടുത്ത് കൊണ്ട് ആക്കുമ്പോൾ ഒരിക്കൽ ഞാൻ കണ്ട വേനൽ അവധികഥകൾ അമ്മ അവർക്ക് പറഞ്ഞു കൊടുക്കാറുണ്ട്.


 എത്ര മാറ്റങ്ങൾ നമ്മൾ ഓരോർത്തർക്കും വന്നിരിക്കുന്നു … ഒരിക്കലും തിരിച്ചു കിട്ടാത്ത ആ നാളുകൾ ഞാൻ വീണ്ടും ഈ എഴുത്തിലൂടെ തിരിച്ചു പിടിക്കുന്നു. 





No comments:

Post a Comment